KOODARANCHILOCAL NEWS

സമാ – സമാ:ഭിന്നശേഷിക്കാർക്കായുള്ള കലോത്സവം സംഘടിപ്പിച്ചു

കൂടരഞ്ഞി:ഗ്രാമപഞ്ചായത്ത് പരിധിയിലെ ഭിന്നശേഷിക്കാരായ വ്യക്തികളുടെ സർവ്വതോന്മുഖമായ  വികസനത്തിന് ആവശ്യമായ വിവിധങ്ങളായ പദ്ധതികളാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നത് . ഇതിന്റെ ഭാഗമായി ഏറ്റെടുത്ത ബഡ്സ് സ്കൂൾ & റിഹാബിലിറ്റേഷൻ സെന്റർ കെട്ടിടത്തിന്റെ നിർമ്മാണം  പൂർത്തീകരിച്ചു വരുന്നു.  വിദ്യാർത്ഥികളടക്കമുള്ള ഭിന്നശേഷിക്കാർ  കലോത്സവത്തിൽ പങ്കെടുത്ത് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

പഞ്ചായത്ത് തല ഭിന്നശേഷി കലോത്സവത്തിന്റെ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫിന്റെ അധ്യക്ഷതയിൽ
ജില്ലാ പഞ്ചായത്ത് കോടഞ്ചേരി ഡിവിഷൻ മെമ്പർ ബോസ് ജേക്കബ് നിർവഹിച്ചു.

ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  മേരി തങ്കച്ചൻ മുഖ്യാതിഥിയായി.  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസ്‌ലി ജോസ് , ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. എസ്. രവീന്ദ്രൻ , വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണൻ ജെറീന റോയി,  ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബോബി ഷിബു,  സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, ജോണി വാളിപ്ലാക്കൽ, വി. എ. നസീർ,  ഭിന്നശേഷിക്കാരുടെ പ്രധിനിധി   ജിജോ പാട്ടത്തിൽ  എന്നിവർ സംസാരിച്ചു.  ഐസിഡിഎസ് സൂപ്പർവൈസർ സബ്ന പി. സ്വാഗതവും പങ്കജവല്ലി ടീച്ചർ നന്ദിയും പറഞ്ഞു.
കലോത്സവത്തിൽ പങ്കെടുത്ത മുഴുവൻ ഭിന്നശേഷിക്കാർക്കും
ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ മറീന സെബാസ്റ്റ്യൻ, അങ്കണവാടി ജീവനക്കാർ,  വിവിധ സബ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ആണ് കലോത്സവം സംഘടിപ്പിച്ചത്.  പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഭിനന്ദിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com