അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവരെ കണ്ടെത്താന്‍ ‘ഓപ്പറേഷന്‍ യെല്ലോ’ പദ്ധതി.

സംസ്ഥാനത്തെ റേഷൻ കടകൾക്ക് നാളെ അവധി
2013 ലെ ഭക്ഷ്യഭദ്രതാ നിയമപ്രകാരം കേരളത്തില്‍ ആകെയുള്ള 92.61 ലക്ഷം കാര്‍ഡുടമകളില്‍ 43.94 ശതമാനം റേഷന്‍കാര്‍ഡുകാരെയാണ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
വിവിധ കാലഘട്ടങ്ങളിലെ പരിശോധനയില്‍ മുന്‍ഗണനാ വിഭാഗത്തില്‍ അനര്‍ഹരായ നിരവധി ആളുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കണ്ടെത്തുകയും അപ്രകാരം കണ്ടെത്തിയ കാര്‍ഡുടമകളെ ഒഴിവാക്കി പകരം 2.54 ലക്ഷത്തോളം (2,54,135) പുതിയ കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നല്‍കുന്നതിന് സാധിച്ചിട്ടുണ്ട്.
റേഷന്‍കാര്‍ഡുകൾ സ്വമേധയാ തിരികെ ഏല്‍പ്പിക്കുന്നതിന് നിരവധി അവസരങ്ങള്‍ നൽകിയിട്ടും മുന്‍ഗണനാ വിഭാഗത്തില്‍ ഇനിയും നിരവധി അനര്‍ഹരായ കാര്‍ഡുടമകള്‍ ഉൾപ്പെട്ടിട്ടുള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട്.
ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
പൊതുജനങ്ങളുടെ സഹായത്തോടെ മുന്‍ഗണനാ വിഭാഗത്തിലെ അനര്‍ഹരെ കണ്ടെത്തി ഏറ്റവും അര്‍ഹരായിട്ടുള്ള കുടുംബങ്ങളെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ‘ ഓപ്പറേഷൻ യെല്ലോ’ എന്ന പേരില്‍ ഒരു പരിശോധനാ പരിപാടി സംഘടിപ്പിക്കാന്‍ പൊതുവിതരണ വകുപ്പ് ലക്ഷ്യമിടുന്നു.
ഇതിന്റെ ഭാഗമായി പൊതുവിതരണ വകുപ്പിന്റെ 24×7 പ്രവര്‍ത്തിക്കുന്ന മൊബൈല്‍ നമ്പരിലും, ടോൾഫ്രീ നമ്പരിലും (Mob No.9188527301, ടോൾഫ്രീ നം.1967) പൊതുജനങ്ങള്‍ക്ക് അനര്‍ഹമായി മുൻഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ള കാര്‍ഡുടമകളെപ്പറ്റിയുള്ള വിവരങ്ങള്‍ വിളിച്ചറിയിക്കാവുന്നതാണ്.
അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ള വ്യക്തികളെപ്പറ്റിയുള്ള വിവരം നൽകുന്ന വ്യക്തിയുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
സംസ്ഥാനത്തെ റേഷൻ കടകൾക്ക് നാളെ അവധി നാളെ (സെപ്റ്റംബർ 19 തിങ്കൾ ) സംസ്ഥാനത്തെ റേഷൻ കടകൾക്ക് അവധി നൽകി.
ഓണക്കിറ്റ് വിതരണത്തിന് റേഷൻ കടകൾ സെപ്റ്റംബർ 4 ഞായറാഴ്ച തുറന്ന് പ്രവർത്തിച്ചിരുന്നു. ഇതിന് പകരമായിട്ടാണ് നാളെ റേഷൻ കടകൾക്ക് അവധി നൽകിയത്.



