NewsTHIRUVAMBADY

സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ പോഷൻ അസംബ്ലി

തിരുവമ്പാടി. നാഷണൽ ന്യൂട്രീഷൻ മിഷന്റെ ഭാഗമായി സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ പോഷകാഹാരത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് പോഷൻ അസംബ്ലി നടന്നു. ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സാങ്റ്റ മരിയ സിഎംസി പോഷൻ അസംബ്ലി ഉദ്ഘാടനം ചെയ്തു.

സ്കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ പ്രാധാന്യവും പോഷകാഹാര സമ്പന്നമായ ഭക്ഷണക്രമവും പ്രതിപാദിക്കുന്ന വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾ ഭക്ഷണ പ്രതിജ്ഞയും നടത്തി. ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തി പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റി കൺവീനർ അബ്ദുറബ്ബ്, സിസ്റ്റർ ആൻസ് മരിയ, ഷീബ ജോർജ് , എന്നിവർ സംസാരിച്ചു. അധ്യാപകരായ ഗീതു ജേക്കബ്, ഷാഹിന എ പി, ഷോളി ജോൺ, ഡിറ്റി അഗസ്റ്റിൻ, അയ്യൂബ് ഇ, സ്കൂൾ ലീഡർ ആയിഷ അംന, സ്കൂൾ സ്പീക്കർ ആൻ തെരേസ സുരേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സ്കൂളിൽ നടന്ന ന്യൂട്രീഷ്യൻ ഫെയർ
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓംകാരനാഥൻ ഉദ്ഘാടനം ചെയ്തു. പഴങ്ങൾ ,പയർ വർഗ്ഗങ്ങൾ ,കിഴങ്ങുകൾ ,ധാന്യങ്ങൾ എന്നിവ കൊണ്ട് കുട്ടികൾ തയ്യാറാക്കിയ ഭക്ഷണ സാധനങ്ങളാണ് ന്യൂട്രീഷൻ ഫെയറിൽ ഒരുക്കിയത്. ഡയറ്റ് സീനിയർ ഫാക്കൽറ്റി ഡോക്ടർ വാസുദേവൻ സന്നിഹിതനായിരുന്നു .

അധ്യാപകരായ ഡാനി തോമസ്, സുവർണ ഗ്ലോറിയ, തങ്കമ്മ തോമസ്, ജിൻസി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ ഏഴാം ക്ലാസ്സിലെ കുട്ടികളാണ് രക്ഷിതാക്കളുടെ സഹകരണത്തോടെ ന്യൂട്രീഷൻ ഫെയറിൽ ഭക്ഷ്യവിഭവങ്ങൾ ഒരുക്കിയത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com