KERALA NEWS

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വെട്ടി കൊലപ്പെടുത്തി; ഭർത്താവ് പൊലീസ് പിടിയിൽ

കണ്ണൂർ: കണ്ണൂർ കരിവെള്ളൂരിൽ പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയില്‍. പ്രതി രാജേഷിനെ കണ്ണൂർ പുതിയതെരുവിൽ നിന്നാണ് പിടികൂടിയത്. കരിവെള്ളൂർ പലിയേരി സ്വദേശി ദിവ്യശ്രീയാണ് കൊല്ലപ്പെട്ടത്. ദിവ്യശ്രീയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷമാണ് പ്രതി വെട്ടിയത്.

കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷൻ സി പി ഒയാണ് കൊല്ലപ്പെട്ട ദിവ്യശ്രീ. ദിവ്യശ്രീയുടെ അച്ഛനെയും ഭർത്താവ് രാജേഷ് വെട്ടി പരിക്കേല്‍പ്പിച്ചു. ദിവ്യശ്രീയുടെ അച്ഛൻ വാസുവിന് വയറിനും കയ്യിനുമാണ് വെട്ടേറ്റത്. ഇയാളെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ദിവ്യശ്രീയും ഭർത്താവും അകന്നാണ് കഴിയിഞ്ഞിരുന്നത്. ഏറെ നാളായി ദിവ്യശ്രീയും ഭർത്താവ് രാജേഷും അകന്നു കഴിയുകയായിരുന്നു. വൈകീട്ട് അഞ്ച് മണിയോടെയാണ് രാജേഷ് കരിവെള്ളൂരിലെ ദിവ്യശ്രീയുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്.കൊല്ലണമെന്ന് കരുതിക്കൂട്ടി തന്നെയായിരുന്നു രാജേഷിന്റെ വരവ്. വീട്ടിലെത്തിയയുടൻ ദിവ്യശ്രീയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ചു. പിന്നീട് വെട്ടിവീഴ്ത്തി.മുഖത്തും കഴുത്തിനും വെട്ടേറ്റ ദിവ്യ ശ്രീ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. തടയാൻ ശ്രമിച്ച ദിവ്യശ്രീയുടെ അച്ഛനെയും രാജേഷ് ആക്രമിച്ചു. ശേഷം വീട്ടിൽ നിന്ന് ശേഷം വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു. കരിവെള്ളൂരിൽ നിന്ന് രാജേഷ് നേരെയെത്തിയത് പുതിയ തെരുവിലെ ബാറിലേക്ക്. അതും സ്വന്തം ഓട്ടോ ഓടിച്ച്. ദിവ്യശ്രീയുടെ മരണ വിവരം അറിഞ്ഞ പൊലീസ് പ്രതിക്കായി അപ്പോഴേക്കും തിരച്ചിൽ തുടങ്ങിയിരുന്നു.

തുടർന്നാണ് പുതിയ തെരുവിലെ ബാറിൽ നിന്ന് രാജേഷ് പിടിയിലായത്. ചന്തേര പൊലീസ് സ്റ്റേഷനിൽ സിപിഒ ആയിരുന്ന ദിവ്യശ്രീ അടുത്തദിവസം ശബരിമല ഡ്യൂട്ടിക്ക് പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. അതിനിടെയാണ് നാടിനെ നടിക്കിയ ക്രൂരമായ കൊലപാതകം. ഇന്നായിരുന്നു ദിവ്യശ്രീയുടെയും രാജേഷിന്റെയും വിവാഹമോചന കേസ് കോടതിയിൽ പരിഗണിച്ചതും. വയറിനും കൈ കയ്ക്കും സാരമായി പരിക്കേറ്റ ദിവ്യശ്രീയുടെ അച്ഛൻ വാസു പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com