KARASSERY

തൃക്കുടമണ്ണ തൂക്കുപാലത്തിന് ബഡ്ജറ്റിൽ രണ്ട് കോടി ആഹ്ലാദപ്രകടനം നടത്തി

മുക്കം:കഴിഞ്ഞവർഷം പ്രകൃതിക്ഷോഭത്തിൽ തകർന്ന തൂക്കുപാലത്തിന്റെ നിർമ്മാണ പ്രവർത്തനത്തിന് ഇന്ന് ധനമന്ത്രി അവതരിപ്പിച്ച ബഡ്ജറ്റിൽ രണ്ട് കോടി രൂപ ഈ തൂക്കുപാലത്തിന് അനുവദിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് പ്രദേശവാസികളുടെ നേതൃത്വത്തിൽ കൂടങ്ങര മുക്കിൽ നിന്ന് മുക്കം അങ്ങാടി ചുറ്റി ആഹ്ലാദപ്രകടനം അലിൻ ചുവട്ടിൽ സമാപിച്ചു.പടക്കം പൊട്ടിച്ചാണ് ജനങ്ങൾ ആഹ്ളാദം പ്രകടിപ്പിച്ചത്, നിർമ്മാണ പ്രവർത്തനം ആവശ്യപ്പെട്ടു ക്ഷേത്ര കമ്മിറ്റിയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും,കാരശ്ശേരി ഗ്രാമപഞ്ചായത്തിനെ സമീപിച്ചിരുന്നെങ്കിലും ഫണ്ട് വകയിത്തിയിരുന്നില്ല, പ്രദേശവാസികൾ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് ഗ്രാമപഞ്ചായത്തിലേക്ക് മാർച്ച് നടത്തി നിവേദന സമർപ്പിച്ചിരുന്നു,എന്നാൽ യാതൊരു നടപടിയും ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല,പിന്നീട് ഒന്നാം വാർഡ് മെമ്പറുടെയും ക്ഷേത്ര കമ്മിറ്റിയും,എംഎൽഎ സമീപിക്കുകയായിരുന്നു.             

ആലിൻ ചുവട്ടിൽ വെച്ച് പ്രകടനത്തെ ഗ്രാമപഞ്ചായത്ത് മെമ്പർ കെ ശിവദാസൻ, കെ പി ഷാജി, ശ്രുതി കമ്പളത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജിതാ മുത്തേടത്ത്, അഷ്‌റഫ്, അജയഘോഷ്, തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു,

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com