
ഓമശ്ശേരി : പഠിച്ചിറങ്ങിയ അക്ഷരമുറ്റത്തേക്ക് പതിമ്മൂന്നുവർഷങ്ങൾക്കുശേഷമുള്ള മടങ്ങിവരവ് ആഘോഷമാക്കി പൂർവവിദ്യാർഥികൾ.ചിരാതുകൾ തെളിയിച്ച വഴിയിലൂടെ ഗുരുനാഥരെ വേദിയിലേക്ക് ആനയിച്ചു. സ്കൂൾപഠനകാലത്ത് നാവിൽ കൊതിയൂറിച്ച തേൻമിഠായിയും പുളിമിഠായിയുമെല്ലാം കുപ്പികളിൽ നിറച്ച് തട്ടുകട വിദ്യാലയാങ്കണത്തിൽ ഒരുക്കി.പതിമ്മൂന്നുവർഷംമുമ്പുള്ള ഓർമകൾക്ക് തണലേകാൻ അധ്യാപകർക്കൊപ്പംചേർന്ന് അവർ സ്കൂൾമുറ്റത്ത് 13 ഓർമമരത്തൈകൾ നട്ടു.വേനപ്പാറ ഹോളിഫാമിലി ഹെസ്കൂളിലെ 2009 എസ്.എസ്.എൽ.സി. ബാച്ച് വിദ്യാർഥികൾ ‘മധുരനെല്ലിക്ക’ എന്ന പേരിൽ സംഘടിപ്പിച്ച പൂർവവിദ്യാർഥി സംഗമമാണ് ഇങ്ങനെ വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമായത്. സംഗമം സ്കൂൾ മാനേജർ ഫാ. സൈമൺ കിഴക്കേക്കുന്നേൽ ഉദ്ഘാടനംചെയ്തു. പൂർവവിദ്യാർഥി ശ്രുതി സുബ്രഹ്മണ്യൻ രചിച്ച നാലുപുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് പ്രധാനാധ്യാപകൻ തങ്കച്ചൻ ഏറ്റുവാങ്ങി



