
ചാത്തമംഗലം: കേരള സർവ്വോദയ സംഘം കൂഴക്കോട് പോളി യൂണിറ്റിന് വേണ്ടി നിർമ്മിച്ചു നല്‍കിയ ശുചിമുറിയുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിർവഹിച്ചു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 4 ലക്ഷം രൂപ ചെലവിലാണ് ശുചിമുറി നിർമ്മിച്ചത്. ഭൂമി വിട്ടു നല്‍കിയ പി.കെ നമ്പൂതിരിയുടെ ഫോട്ടോ അനാഛാദനവും എം.എല്‍.എ നിർവഹിച്ചു.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ അബ്ദുല്‍ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. സർവ്വോദയ സംഘം പ്രസിഡന്റ് യു.രാധാകൃഷ്ണൻ, ഗുണഭോക്തൃ സമിതി കണ്‍വീനർ സി.ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീജ പൂളക്കമണ്ണില്‍ സ്വാഗതവും എം.സുനിത നന്ദിയും പറഞ്ഞു.



